educratsweb logo

mathrubhumi.com

Posted By educratsweb.comNews 👁 4196 (28 Oct 2020)

എം ശിവശങ്കര്‍ അറസ്റ്റില്‍


കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ശിവശങ്കറെ അറസ്റ്റുചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ശിവശങ്കർ അറസ്റ്റിലായിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതിൽ ശിവശങ്കറിന് നേ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/m-sivasankar-arrested-1.5164479

ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല - ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഇനി ധാർമികമായും നിയമപരമായും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ സഹയാത്രികൻകൂടി ആയിരുന്ന ഒരാളെ ആവശ്യമായ പരിശോധന നടത്താതെ ആയിരുന്നോ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതെന്ന് അദ്ദേഹം ചോ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/sivashanker-s-arrest-cm-must-resign-ramesh-chennithala-1.5164560

ശിവശങ്കറിന്റെ അറസ്റ്റ്: മസൂറി ഇന്‍സ്റ്റിറ്റ്യൂട്ടിനെ പഴിചാരി എന്‍.എന്‍ കൃഷ്ണദാസ്


കൊച്ചി: ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ സിവിൽസർവീസ് പരിശീലന കേന്ദ്രമായ മസൂറി ഇൻസ്റ്റിറ്റ്യൂട്ടിനെ പഴിചാരി സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴാണ് കൃഷ്ണദാസ് ആരോപണം ഉന്നയിച്ചത്. കൊള്ളരുതായ്മകൾ ചെയ്യാനാണോ മസൂറിയിൽ പരിശീലനം നൽകുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഇടപെടാൻപാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക് [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/nn-krishnadas-response-to-shivashankar-s-arrest-1.5164558

അറസ്റ്റിന് ശേഷം ആശുപത്രിയിലേക്ക്: ശിവശങ്കറിനെ നാളെ കോടതിയില്‍ ഹാജരാക്കും


കൊച്ചി; കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എം ശിവശങ്കറിനെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇഡി കസ്റ്റഡിയിൽ വാങ്ങും. ആശുപത്രിയിൽ നിന്ന് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ശിവശങ്കറിനെ ഇഡിയുടെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടുപോകും കള്ളപ്പണം വെളുപ്പിക്കൽ ബിനാമി ഇടപാടില [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/m-sivasankar-shifted-to-hospital-after-arrest-1.5164532

അറസ്റ്റിലായത് 'പ്രതിപുരുഷന്‍'; ഇത് സമാനതകളില്ലാത്ത ചരിത്രം


സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്താണ് ജൂൺ 30-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കെത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് പതിനഞ്ചുകോടിയോളം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് കണ്ടെത്തിയതോടെ പുറത്തായത്. കസ്റ്റംസിന്റെ അന്വേഷണം ചെന്നെത്തിയത് ഉന്നതരിലായിരുന്നു. പ്രതിപക്ഷ ആരോപണം ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോള [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/former-principal-secretary-m-sivasankar-arrested-1.5164496

വമ്പന്റെ പതനം: സൂപ്പര്‍ പവറില്‍നിന്ന് പ്രതിസ്ഥാനത്തേക്ക് | നാള്‍വഴി


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സർവാധികാരിയായി വിലസിയിടത്തുനിന്നാണ് എം. ശിവശങ്കർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ പതനം. മുഖ്യമന്ത്രി ഏതൊക്കെ ഫയൽ ഒപ്പിടണമെന്ന് വരെ നിശ്ചയിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറാണ് സ്വർണക്കടത്ത് കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ ഉള്ളത്. സ്പ്രിങ്ക്ളർ വന്നപ്പോൾ പോലും കൂസലില്ലാതെ നിന്ന ഐ.ടി. സെക്രട്ടറി കൂടിയായ ശിവശങ്കറിന്റ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/m-sivasankar-fall-from-the-top-to-accused-in-gold-smuggling-case-1.5163625

ക്ലാസിക്കല്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍ യാദവ്; ബാംഗ്ലൂരിനെ തകര്‍ത്ത് മുംബൈ


അബുദാബി: ദേശീയ ടീമിൽ അവസരം നൽകാത്ത സെലക്ടർമാരുടെ നടപടിക്കെതിരേ പ്രതിഷേധമുയരുമ്പോൾ ബാറ്റുകൊണ്ട് ആ പ്രതിഷേധത്തിൽ പങ്കാളിയായി സൂര്യകുമാർ യാദവ്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഒന്നാം സ്ഥാനത്തെ ലീഡുയർത്തിയപ്പോൾ അതിൽ നിർണായകമായത് അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെ പ്രകടനമായിരുന്നു. ബാംഗ്ലൂർ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബ [...]

Click here to Read full Details Sources @ https://www.mathrubhumi.com/sports/specials/ipl-2020/live-blog/ipl-2020-table-toppers-mumbai-indians-are-facing-royal-challengers-bangalore-1.5163896

'പോയിന്റ് ഓഫ് കോണ്‍ടാക്ട് അറസ്റ്റില്‍': രാഷ്ട്രീയ പ്രതിരോധത്തില്‍ സിപിഎം


സ്വർണക്കടത്ത് കേസ് വഴിത്തിരിവിലെത്തുമ്പോൾ സിപിഎമ്മും സർക്കാരും രാഷ്ട്രീയ പ്രതിരോധത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചിരുന്ന പിണറായിയുടെ വിശ്വസ്തനായിരുന്ന എം. ശിവശങ്കറുടെ അറസ്റ്റും അദ്ദേഹം പ്രതിയുമാകുന്ന സാഹചര്യവും സർക്കാരിന് സൃഷ്ടിക്കുന്ന വെല്ലുവിളി ചെറുതല്ല. തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയർന്നിരിക്കെ പ്രതിപക്ഷത്തിന് ഒരു ബോണസ് പോയന്റായി. വിവാദം കത്തിയപ്പോൾ കേന്ദ്ര [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/m-shivashankar-arrested-1.5164474

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ടം സമാധാനപരം; 53.54 ശതമാനം പോളിങ് രേഖപ്പെടുത്തി


പട്ന: കോവിഡ് വ്യാപനത്തിനിടെ നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തി. 71 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. പോളിങ് സമാധാനപരമായിരുന്നുവെന്നും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. സംസ്ഥാനത്തെ 16 ജില്ലകളിലെ വോട്ടർമാരാണ് ഒന്നാംഘട് [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/53-54-vote-in-peaceful-first-phase-of-polling-in-bihar-1.5164412

ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 6738 പേര്‍ക്ക് രോഗം


മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപന തോതിൽ കുറവ് രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണം വർധിച്ചു. ഇന്ന് 6738 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 5,363 പേർക്കായിരുന്നു സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8430 പേർ ഇന്ന് രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി 91 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43 [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/maharashtra-reports-6738-new-covid19-cases-delhi-reports-5673-new-cases-1.5164330

യെമന്‍ സ്വദേശിയുടെ കൊലപാതകം: ഖത്തറില്‍ നാല് മലയാളികള്‍ക്ക് വധശിക്ഷ


ദോഹ: സ്വർണവും പണവും കവർച്ച നടത്താനായി വ്യാപാരിയായ യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ. കണ്ണൂർ മട്ടന്നൂർ സ്വദേശികൾക്കാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീർ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയിൽ, നാലാം പ്രതി ടി. ശമ്മാസ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്. കേസിൽ നാല് പേർക്ക് വധശ [...]

Click here to Read full Details Sources @ https://www.mathrubhumi.com/gulf/qatar/four-keralites-sentenced-to-death-for-killing-yemeni-citizen-in-qatar-1.5164371

ബിഹാറിലെ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതൊന്നും മോദിയോ നിതീഷോ പറയുന്നില്ല- രാഹുല്‍


ദർഭംഗ (ബിഹാർ): ബിഹാറിലെ കർഷകരുടെയോ തൊഴിലാളികളുടെയോ ചെറുകിട കച്ചവടക്കാരുടെയോ പ്രശ്നങ്ങളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി നിതീഷ് കുമാറോ തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുന്നില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴിലില്ലായ്മ അടക്കമുള്ളവയെപ്പറ്റി ഇവർ സംസാരിക്കുന്നില്ല. തേജസ്വിയുടെ കുടുംബത്തെപ്പറ്റിയാണ് നിതീഷ് സംസാരിക്കുന്നത്. പ്രധാനമന്ത്രി തന്റ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/pm-modi-nitish-kumar-does-not-talk-of-issues-of-farmers-workers-small-businesses-rahul-gandhi-1.5164211

ട്വിറ്റര്‍ ഡൗണ്‍; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ട്വിറ്റര്‍ നിശ്ചലമായി


ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്റർ നിശ്ചലമായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ട്വിറ്ററിന്റെ പ്രവർത്തനം തടസപ്പെട്ടത്. നിരവധി ഉപയോക്താക്കളാണ് ട്വിറ്റർ പ്രവർത്തനരഹിതമാണെന്ന് പരാതിപ്പെട്ടിരിക്കുന്നത്. വെബ്സൈറ്റിന് പുറമേ, ആൻഡ്രോയിഡ്ഐ.ഒ.എസ്. ആപ്പുകളിലും ട്വിറ്റർ പ്രവർത്തിക്കുന്നില്ല. ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് ഇന്ത [...]

Click here to Read full Details Sources @ https://www.mathrubhumi.com/technology/news/twitter-down-in-india-and-other-countries-1.5164379

മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി; ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ല


തിരുവനന്തപുരം: മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി. പിന്നാക്ക വിഭാഗം ഉന്നയിക്കുന്ന ആവശ്യങ്ങൾക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട സമിതിവിഷയത്തിൽ ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്നും വിമർശിച്ചു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം എന്നത് കോൺഗ്രസിന്റെ ദേശീയ തലത്തിലുള്ള നയമാണ്. ആ നയത്തെ സ്വാഗം ച [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/kpcc-welcomes-forward-reservation-1.5164049

പട്ടാപ്പകല്‍ യുവാവിനെ വെടിവെച്ച് കൊന്ന് ഫോട്ടോ പകര്‍ത്തി; പ്രതികാരമെന്ന് കൊലയാളി


ന്യൂഡൽഹി: ഡൽഹിയിൽ പട്ടാപ്പകൽ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. ഡൽഹി മോഹൻ ഗാർഡനിൽ ഒക്ടോബർ 22-ന് നടന്ന കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പവൻ ഗെഹ്ലോത്ത് എന്നയാൾ യുവാവിനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊലപ്പെടുത്തുന്ന രംഗങ്ങളാണുള്ളത്. ആദ്യം ഒരു തവണ വെടിയുതിർത്ത ഇയാൾ തിര [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-news/delhi-man-shot-dead-cctv-visuals-out-1.5164296

8790 പേര്‍ക്കൂടി കോവിഡ്-19; പരിശോധിച്ചത് 66,980 സാമ്പിളുകള്‍; 7660 പേർക്ക് രോഗമുക്തി


തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത്8790 പേർക്ക്കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്.7646 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂർ 1018, [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/covid-19-kerala-update-1.5163898

തിരഞ്ഞെടുപ്പ് ബിഹാറിന്റെ വിധി നിര്‍ണയിക്കും, എന്താണ് വേണ്ടതെന്ന് ബുദ്ധിയുള്ള നിങ്ങള്‍ക്കറിയാം-മോദി


പട്ന : ബിഹാറിൽഒരു ദശലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത ആർ.ജെ.ഡി നേതാവ് തേജസ്വിയാദവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അരാജകത്വത്തിന്റെ യുവരാജാവ് എന്നാണ് മോദി തേജസ്വി പ്രതാപിനെ കുറിച്ച് പ്രസംഗത്തിനിടെ അഭിസംബോധന ചെയ്തത്. നിങ്ങൾക്ക് ജോലി നൽകുമെന്നാണ് ആ ആളുകൾവാഗ്ദാനം ചെയ്യുന്നത്. എന്നാൽ ബിഹാറിലെ ജനങ്ങൾക്ക് എന്നെക്കാൾ അവരെ നന്നായി അറിയാം. നിങ്ങൾക്കായി നീക്കിവച [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/narendra-modi-election-campaign-during-bihar-election-1.5164022

പാര്‍ട്ടി ഗുണ്ടകളുടെ സുരക്ഷാ വലയത്തില്‍ അല്ല വീട്; ഡിവൈഎഫ്‌ഐക്കാരെ വീടുകാണാന്‍ ക്ഷണിച്ച് ഷാജി


കോഴിക്കോട്: പുറത്ത് നിന്ന് ഫോട്ടോയെടുത്ത് മുങ്ങരുതെന്നും വീട്ടിന് അകത്ത് കയറി കട്ടൻചായയും കുടിച്ച് വീട്ടിലുള്ളതൊക്കെ കാണാമെന്നും പറഞ്ഞ് ഡി.വൈ.എഫ്.ഐക്കാരെ വീട്ടിലേക്ക് ക്ഷണിച്ച് കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.സംശയാലുക്കൾക്കും അല്ലാത്തവർക്കും വീട്ടിൽ വരാം. വീടിന്റെ അളവിനു കോർപ്പറേഷൻ കൊണ്ടുവന്ന ടേപ്പിനു പ്രത്യേകം നീളക്കൂടുതലുണ്ടായിരുന്നുവെന്ന് ഞാൻ പറയില്ല. പക്ഷെ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/km-shaji-kozhikode-corporation-enforcement-directorate-1.5163880

നബിദിന അവധി: ദുബായില്‍ പൊതുഗതാഗത സമയക്രമം ഇങ്ങനെ


ദുബായ്: നബിദിനം പ്രമാണിച്ചുള്ള പൊതുഅവധിയായ ഒക്ടോബർ 29 വ്യാഴാഴ്ച ഗതാഗത സേവനങ്ങളുടെ സമയക്രമം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പുറത്തുവിട്ടു. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ സൗജന്യ പാർക്കിങ് അനുവദിക്കും. ഗതാഗത സേവന കേന്ദ്രങ്ങൾക്കും നബിദിനത്തിൽ അവധിയാണ്. മെട്രോ, ട്രാം ദുബായ് മെട്രോ റെഡ് ലൈൻ രാവിലെ അഞ്ച് മുതൽ അർദ്ധരാത്രി ഒരു മണിവരെ. ഗ്രീൻ ലൈൻ രാവിലെ 5.30 മു [...]

Click here to Read full Details Sources @ https://www.mathrubhumi.com/gulf/uae/public-transport-schedule-in-dubai-1.5163919

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കമുണ്ടായവർ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. It is rare for me to search for words while making an announcement; hence here's me keeping it simple — I've tested positive for #COVID and would request those who came in contact with me to get themselves tested at the earliest 🙏 — Smriti Z Irani (@smritiirani) Octobe [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/smriti-irani-tests-positive-for-covid-19-makes-announcement-via-twitter-1.5163929

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്


ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങ് വീണ്ടുംതാത്കാലിക വിലക്കേർപ്പെടുത്തി. ഈ ആഴ്ച തുടക്കത്തിൽ മുംബൈ - ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ നവംബർ 10 വരെയാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇത് നാലാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരോധനംഏർപ്പെടുത്തു [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/hong-kong-bars-air-india-flights-for-4th-time-after-passengers-tests-covid-19-positive-1.5163907

അന്ന് വാഗ്ദാനം ചെയ്ത പോലെ മോദി നിങ്ങള്‍ക്ക് ചായ വാങ്ങിത്തന്നിരുന്നോ; ചോദ്യവുമായി രാഹുൽ


പട്ന : ബിഹാറിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ്നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയയെും മുഖ്യമന്ത്രി നിതീഷ്കുമാറിനെയും രൂക്ഷമായിവിമർശിച്ച്രാഹുൽ ഗാന്ധി. ബിഹാറിൽപഞ്ചസാര ഫാക്ടറി നിർമിച്ച്ജനങ്ങൾക്കൊപ്പം ചായകുടിക്കുമെന്ന് പറഞ്ഞ നരേന്ദ്ര മോദി തന്റെ വാഗ്ദാനം പാലിച്ചോ എന്നുചമ്പാരനിൽ നടന്ന റാലിയിൽ പങ്കെടുത്ത്കൊണ്ട് രാഹുൽ ഗാന്ധി ചോദിച്ചു. "ഇവിടെ ഒരു പഞ്ചസാര ഫാക്ടറി സ്ഥാപിക്ക [...]

Click here to Read full Details Sources @ https://www.mathrubhumi.com/social/socio-politics/did-pm-modi-have-tea-with-you-all-asks-rahul-gandhi-during-bihar-election-rally-1.5163885

യൂറോപ്പിലെ ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ ഇസ്‌ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇമ്രാന്‍ ഖാന്‍


ഇസ്ലാമാബാദ്: യൂറോപ്പിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയ്ക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന ആവശ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം വിവിധ രാജ്യങ്ങൾക്ക് കത്തയച്ചു. കശ്മീർ വിഷയവും കത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ചൈനയിലെ ഉയിഗുർ മുസ്ലിങ്ങളുടെ അവസ്ഥയെപ്പറ്റിയോ സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയെപ്പറ്റ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/world/imran-khan-wants-muslim-states-to-unite-against-islamophobia-in-europe-1.5163932

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തു


ന്യൂഡൽഹി: ഡൽഹി സർവകലാശാല വൈസ് ചാൻസലർ യോഗേഷ് ത്യാഗിയെ സസ്പെൻഡ് ചെയ്തു. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഭരണനിർവഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടർന്ന് വിവാദമുയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്കെതിരെ ആരോപണം ഉയർന്നിരു [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/delhi-university-vice-chancellor-suspended-by-president-1.5163892

'പക്ഷപാതപരമായി പെരുമാറുന്നു': വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് വിചാരണ നടപടികൾ നിർത്തിവെച്ചിരുന്നു. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയിൽ എത്തിയിരിക്കു [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/actress-in-high-court-seeking-change-of-trial-court-1.5163826

സ്ത്രീയെ തടഞ്ഞുനിര്‍ത്തി നഗ്നതാ പ്രദര്‍ശനം,ചെരിപ്പൂരി അടിച്ചിട്ടും രക്ഷയില്ല; കയറിപിടിച്ച് ഓടിപ്പോയി


ബെംഗളൂരു: പൊതുനിരത്തിൽ സ്ത്രീയ്ക്ക് നേരേ ലൈംഗികാതിക്രമം. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയ്ക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് ഇവരെ കയറിപിടിക്കുകയും ചെയ്തു. ബെംഗളൂരു ഡി.ജെ. ഹള്ളിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കേസിൽ പ്രതിയായ ദത്തു(ഛോട്ടു) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടുങ്ങിയ റോഡിലൂടെ നടന്ന [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-news/flashing-and-sexual-assault-against-woman-in-bengaluru-1.5163923

കോവിഡ് വാക്‌സിന്‍ ഡിസംബറോടെ തയ്യാറാവും; 2021 മധ്യത്തോടെ ലഭ്യമാവും - സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി


അദാർ പൂനവാല ന്യൂഡൽഹി: ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ഓക്സ്ഫഡ് കോവിഡ്വാക്സിൻ ഡിസംബർ ആദ്യംതന്നെ തയ്യാറാകുമെന്ന് കമ്പനി മേധാവി അദാർ പൂനവാല. നൂറ് മില്യൺ (പത്ത് കോടി) ഡോസുകൾ ഉൾപ്പെട്ട ആദ്യബാച്ച് 2021 ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തിൽ ലഭ്യമാക്കുമെന്നും പൂനവാല എൻഡിടിവിയോട് പറഞ്ഞു. അടിയന്തര ലൈസൻസിന് ശ്രമിച്ചില്ലെങ്കിപ്പോലും ഞങ്ങളുടെ പരീക്ഷണങ്ങൾ ഡിസംബറോടെ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/covid-vaccin-first-batch-should-be-available-by-second-or-third-quarter-of-2021-adar-poonawala-1.5163891

ട്രംപിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഈ ലോകത്ത് ഡൊണാൾഡ് ട്രംപ് ദിവസേന പ്രചരിപ്പിച്ച വ്യാജ വാർത്തകൾ മതിയാവോളമുണ്ട്. ഈ സൈറ്റ് കയ്യടക്കിയിരിക്കുന്നു.എന്ന് തുടങ്ങുന്ന കുറിപ്പാണ് സൈറ്റിൽ നൽകിയത്. കൊറോ [...]

Click here to Read full Details Sources @ https://www.mathrubhumi.com/technology/news/donald-trump-website-hacked-by-crypto-currency-scam-1.5163912

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് നവംബര്‍ 30 വരെ നീട്ടി


ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ച നടപടി ഇന്ത്യ നവംബർ 30വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകുന്ന പ്രത്യേക സർവീസുകൾക്കും ചരക്കുവിമാനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. എയർ ബബിൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിലേക്കുള്ള സർവീസിന് തടസമുണ്ടാകില്ല.അഫ്ഗാനിസ്ഥാൻ, ബഹ്റിൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/india-extends-suspension-of-scheduled-international-flights-till-november-30-1.5163879

മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി കുറ്റക്കാരനായി കണ്ട സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു അധികാരത്തിൽ തുടരാനുള്ള ധാർമ്മികാവകാശം നഷ്ടപ്പെട്ടെന്ന് ഉമ്മൻചാണ്ടി.രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ഹവാല, ലൈഫ് മിഷൻ ഇടപാടുകളിലെ രാഷ്ട്രീയബന്ധം വൈകാതെ പുറത്തുവരും. അതോടെ സർക്കാരിന്റെ തകർച്ച സമ്പൂർണ്ണമാകുമെന്നും ഉമ്മൻ ചാണ്ട [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/cm-loses-moral-right-to-continue-oommen-chandy-1.5163870

എം. ശിവശങ്കറിനെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുന്നു; ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരും


കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിഎം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിനു പിന്നാലെ അദ്ദേഹത്തെ കൊച്ചിയിലെ ഇഡിയുടെ ഓഫീസിലെത്തിച്ചു. തിരുവനന്തപുരത്തെ ആയുർവേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നശിവശങ്കറിനെഇവിടെയെത്തിയാണ്കസ്റ്റഡിയിലെടുത്തത്.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് എൻഫോഴ്സമെന്റ് ശിവശങ്ക [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/m-shivshankar-at-kochi-ed-office-1.5163822

അവളെ ഒരു പാഠം പഠിപ്പിക്കണം; നികിതയെ വെടിവെച്ച് കൊന്നതിന് തൗസീഫ് പറഞ്ഞ കാരണം


ന്യൂഡൽഹി: ഫരീദാബാദിൽ കോളേജ് വിദ്യാർഥിനിയെ പട്ടാപ്പകൽ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുടെ മൊഴി പുറത്ത്. മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും താനുമായുള്ള സൗഹൃദം അവസാനിപ്പിച്ചതുമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മുഖ്യപ്രതി തൗസീഫ് പോലീസിനോട് പറഞ്ഞത്. മതം മാറണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും തൗസീഫ് നികിതയോട് ആവശ്യപ്പെട്ടിരുന്നു. നികിത ഇത [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-news/nikita-tomar-murder-accused-touseef-statement-to-police-1.5163883

സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,750ന് താഴെയെത്തി


മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തിൽ 11,729.60ലുമെത്തി. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1606 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും യുഎസിലും മറ്റ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണംക [...]

Click here to Read full Details Sources @ https://www.mathrubhumi.com/money/stock-market/nifty-ends-below-11-750-sensex-cracks-600-pts-1.5163836

ഇനി കൊങ്ങിയും കമ്മിയുമില്ല; രണ്ടും കൂടി ചേര്‍ന്ന് കൊമ്മി മാത്രം-അബ്ദുള്ളക്കുട്ടി


കോഴിക്കോട്: സൈബർ പോരാളികൾ പരസ്പരം വിളിക്കും പോലെ ഇനി കൊങ്ങിയും കമ്മിയുമില്ലെന്നും രണ്ടും കൂടി ചേർന്ന് കൊമ്മി എന്ന് വിളിക്കാമെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ബിജെപിക്കെതിരേ സി.പി.എമ്മും കോൺഗ്രസും ഇപ്പോൾ ഒന്നായിരിക്കുകയാണ്. ബി.ജെ.പിയുടെ വളർച്ച കണ്ട് പിണറായി വിജയന് പോലും ഈ ഒന്നാവൽ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണെന്നും എ.ബി അബ്ദുള്ളക്കുട്ടി കോഴിക്കോട് മ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/abdullakutty-against-pinarayi-vijayan-1.5163821

ഫെയ്‌സ്ബുക്കില്‍ മുന്നില്‍ തേജസ്വി; ട്വിറ്ററിൽ നിതീഷ് കുമാർ


പട്ന: തിരഞ്ഞെടുപ്പ് റാലികളിലെത്തുന്ന അണികളുടെ എണ്ണം നോക്കിയാണ് ഒരുകാലത്ത് നേതാക്കന്മാരുടെ സ്വാധീനം മനസ്സിലാക്കിയിരുന്നതെങ്കിൽ ഇന്ന് നേതാക്കളുടെ സോഷ്യൽ മീഡിയ ഉപയോഗവും അവരുടെ സ്വാധീനത്തെ സൂചിപ്പിക്കുന്ന പ്രധാനഘടകമാണ്. നേതാക്കളുടെ പ്രസ്താവനകളോട് ജനങ്ങൾക്ക് ഒരു മൊബൈൽ ഫോൺ കൊണ്ട് മാത്രം പ്രതികരിക്കാനും അവരുടെ ഇടപെടലുകളെ ഡിജിറ്റൽ ലോകത്തെ അളവുകൾ കൊണ്ട് വിലയിരുത്താനും സാധി [...]

Click here to Read full Details Sources @ https://www.mathrubhumi.com/election/2020/bihar-assembly-election/social-media-loves-tejashwi-yadav-nine-times-more-than-nitish-kumar-1.5163844

ബുര്‍ഖ ധരിച്ചെത്തിയവര്‍ ഡോക്ടറെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി; നാടകീയമായി മോചിപ്പിച്ച് പോലീസ്


ഹൈദരാബാദ്: അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഡോക്ടറെ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനൊടുവിൽ പോലീസ് മോചിപ്പിച്ചു. ഹൈദരാബാദിലെ ഡോക്ടറും വസ്തുക്കച്ചവടക്കാരനുമായ ബെഹ്ജാബ് ഹുസൈനെ(58)യാണ് തെലങ്കാന, ആന്ധ്രപ്രദേശ് പോലീസിന്റെ സംയുക്ത നീക്കത്തിനൊടുവിൽ സുരക്ഷിതമായി മോചിപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടിയതായും ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ബുർഖ ധരിച്ചെത്തി [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-news/hyderabad-doctor-kidnapped-and-rescued-by-telangana-andhra-police-1.5163853

ആരോഗ്യസേതു ആപ്പ് നിര്‍മിച്ചതാര്? ആര്‍ക്കുമറിയില്ല; കേന്ദ്രസര്‍ക്കാരിന് നോട്ടീസ്


ന്യൂഡൽഹി: കോവിഡ് 19ന് എതിരായ പോരാട്ടത്തിന്റെ പ്രധാന ആയുധമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുകയും പലസന്ദർഭങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്ത മൊബൈൽ ആപ്ലിക്കേഷനായിരുന്നു ആരോഗ്യ സേതു ആപ്പ്. എന്നാൽ ആരാണ് ഈ ആപ്പ് നിർമിച്ചതെന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന് യാതൊരു അറിവുമില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആരോഗ്യസേതു ആപ്പിനേക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/who-created-aarogya-setu-rti-body-pulls-up-government-over-evasive-reply-1.5163798

ആരോഗ്യസര്‍വേ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് കൈമാറിയോ? സര്‍ക്കാരിനെതിരേ പുതിയ ആരോപണം


കോഴിക്കോട്: കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ(കേരള ഇൻഫർമേഷൻ ഓഫ് റെസിഡന്റ്സ്-ആരോഗ്യം നെറ്റ് വർക്ക്) വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് കൈമാറുന്നതായി റിപ്പോർട്ട്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്.ആർ.ഐ.) ആരോഗ്യസർവേയിലെ വിവരങ്ങൾ കൈമാറുന്നതെന്നാണ് ആരോപണം. നേരത്തെ ഈ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു വിവരവും കനേഡിയൻ കമ്പനിക്ക് [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/caravan-magazine-report-about-kiran-health-survey-and-data-sharing-with-canadian-company-1.5163737

ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ കൊച്ചിയിലും കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസ്; വീടുകളാകുന്നത് മൂന്ന് ബസുകള്‍


എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്ലീപ്പർ ബസുകൾ ഒരുങ്ങുന്നു. മൂന്ന് ബസുകളാണ് ഇതിനായി രൂപമാറ്റം നടത്തിയത്. വിശ്രമ മുറികൾ അടിയന്തരമായി നവീകരിച്ച് താമസ യോഗ്യമാക്കണമെന്ന് കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിദേശം നൽകി. വിശ്രമ മുറിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജൂലായ് 24-ന് മാതൃഭൂമി ഒന്നാം പേജ [...]

Click here to Read full Details Sources @ https://www.mathrubhumi.com/auto/news/ksrtc-makes-three-staff-sleeper-bus-for-kochi-depot-1.5163830

ചെന്നിത്തല എല്ലാ ദിവസവും 12 മണിക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു; പരിഹാസവുമായി കാനം


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച്സിപിഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷനേതാവ് എപ്പോഴാണ് ഉന്നയിക്കാത്തതെന്ന് കാനം ചോദിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി നിത്യവും 12 മണിക്ക് അദ്ദേഹം ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നി [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/cpi-state-secretary-kanam-rajendran-mocks-opposition-leader-ramesh-chennithala-1.5163805

സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരി എന്നിവ ഈടായി നല്‍കിയ വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല


സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികൾ എന്നിവ ഈടായി നൽകിയെടുത്ത വായപ്കൾക്ക് സർക്കാരിന്റെ എക്സ് ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അതേസയം, ക്രഡിറ്റ് കാർഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കുകയുംചെയ്യും. ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്ലി ആസ്ക്ഡ് ക്വസ്റ്റ്യൻസ്)സർക്കാർ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവർ അപേക്ഷയോ മറ്റോ നൽകേണ്ടകാര്യമി [...]

Click here to Read full Details Sources @ https://www.mathrubhumi.com/money/loans/loans-against-fds-bonds-shares-out-of-nirmala-sitharaman-s-relief-plan-1.5163807

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയിലെത്തി ശിവശങ്കറെ ഇ.ഡി. കസ്റ്റഡിയില്‍ എടുത്തു


കൊച്ചി: എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി.) കസ്റ്റഡിയിൽ. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെമുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കസ്റ്റംസിന്റെ ഇ.ഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ച [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/shivshankar-s-bail-plea-rejected-1.5163587

നവംബര്‍ 5 ന് മൂന്ന് വിമാനങ്ങളെത്തും ; 2021 ഏപ്രിലോടെ ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിൽ 18 റഫാൽ വിമാനങ്ങൾ


ന്യൂഡൽഹി : വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലേക്ക്16 റഫാൽ വിമാനങ്ങൾകൂടി എത്തുന്നു. അഞ്ച് റഫാൽ ജെറ്റുകൾ ജൂലൈ 29 ന് അംബാല എയർ ബേസിലെത്തി വ്യോമസേന സ്ക്വാഡ്രൺ 17 ന്റെ ഭാഗമായിരുന്നു. മൂന്ന്വിമാനങ്ങളുള്ളഅടുത്ത ബാച്ച്നവംബർ 5 ന് ഫ്രാൻസിലെ ബോർഡോ വിമാനത്താവളത്തിൽ നിന്ന്അംബാലയിലേക്ക്നേരിട്ട് എത്തിച്ചേരും. ഫ്രാൻസിൽ ഇന്ത്യൻവ്യോമസേനയുടെ പൈലറ്റ് പരിശീലനത്തിനായി ഏഴ് റഫാൽ ജെറ്റുകൾ ഇ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/india/indian-airforce-to-get-rafals-16-fighters-to-land-by-april-1.5163781

കേരളത്തിന്റെ നൊമ്പരമായ പപ്പി; അവന്റെ അച്ഛനെയും കൊലപ്പെടുത്തിയതോ? ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്


തിരുവനന്തപുരം: 'പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണ്ണീറ്റില്ല' ഒരു വർഷം മുമ്പ് കേരളക്കരയെ കണ്ണീരിലാഴ്ത്തിയ അഞ്ച് വയസ്സുകാരന്റെ വാക്കുകളാണിത്. തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനമേറ്റ് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടപ്പോൾ നിർണായകമായതും ഈ അഞ്ച് വയസ്സുകാരന്റെ മൊഴികളായിരുന്നു. ഒടുവിൽ മാസങ്ങൾക്കിപ്പുറം അവന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-special/thodupuzha-child-murder-and-crime-branch-investigation-about-biju-death-1.5163820

ജീവനക്കാരന്റെ കണ്ണില്‍ മണലെറിഞ്ഞ് പെട്രോള്‍ പമ്പില്‍ കവര്‍ച്ച;സി.സി.ടി.വി ദൃശ്യം


കോഴിക്കോട്: രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ കണ്ണിൽ മണലെറിഞ്ഞ് പെട്രോൾ പമ്പിൽ കവർച്ച. കണ്ണൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിലാണ് പുലർച്ചെ 3.15 ഓടെ കവർച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരന്റെ കയ്യിൽ നിന്ന് 32000 രൂപ തട്ടിപ്പറിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എണ്ണയടിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം സംഘം ബൈക്കിൽ എത് [...]

Click here to Read full Details Sources @ https://www.mathrubhumi.com/crime-beat/crime-news/theft-by-throwing-sand-in-eyes-kozhikode-petrol-pumb-lost-32000-1.5163785

സ്മാര്‍ട്ട്‌ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കാന്‍ ടാറ്റ തമിഴ്‌നാട്ടില്‍ 5000കോടി നിക്ഷേപിക്കും


സ്മാർട്ട്ഫോണിന്റെ ഘടകഭാഗങ്ങൾ നിർമിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്നാട്ടിൽ 5,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായി തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ടാറ്റ ഇലക്ട്രോണിക്സിന് 500 ഏക്കർ ഭൂമി നൽകിയതായി ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടുചെയ്തു.പദ്ധതിക്കായി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാൻ എഞ്ചിനിയറിങ് ആൻഡ് ഓട്ടോമേഷൻ ആയിരിക്കും വിദഗ്ധോപദേശം നൽകുക. ആപ്പിളിന്റെ ഐഫ [...]

Click here to Read full Details Sources @ https://www.mathrubhumi.com/money/corporates/tata-group-to-set-up-5000-crore-phone-component-making-unit-in-tn-1.5163784

ആദ്യതലമുറ കോവിഡ് വാക്‌സിനുകള്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കാനിടയില്ലെന്ന് യുകെ ടാസ്‌ക്‌ഫോഴ്‌സ്


ലണ്ടൻ: കോവിഡ്-19 നെതിരെയുള്ള ആദ്യതലമുറ വാക്സിനുകൾക്ക് പോരായ്മകൾ ഉണ്ടാവാമെന്നും അവ എല്ലാവരിലും ഒരേ രീതിയിൽ പ്രയോജനപ്രദമായിരിക്കാനിടയില്ലെന്നും യുകെ വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവി കേറ്റ് ബിൻഗാം. കോവിഡ് വാക്സിനെ കുറിച്ചുള്ള അറിവ് അപര്യാപ്തമാണെന്നും നാം പുലർത്തുന്ന ആത്മവിശ്വാസവും അമിതപ്രതീക്ഷയും അസ്ഥാനത്താവാനിടയുണ്ടെന്നും ദ ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/world/first-generation-of-covid-vaccine-likely-to-be-imperfect-uk-task-force-1.5163774

ബിഹാര്‍ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പുരോഗമിക്കുന്നു; ഉച്ചവരെ 33.11 % പോളിങ്


പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് ഒരു മണി വരെ 33.33 % വോട്ടാണ് രേഖപ്പെടുത്തിയത്. ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഇമാംഗഞ്ച് നിയമസഭാമണ്ഡലത്തിലാണ് (43 ശതമാനം). കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ആണ് ബിഹാറിൽ നടക്കുന്നത്. പോളിങ് ബൂത്തുകളിൽ ശരീരോഷ [...]

Click here to Read full Details Sources @ https://www.mathrubhumi.com/election/2020/bihar-assembly-election/bihar-assembly-election-2020-first-phase-of-polling-in-progress-1.5163765

ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ട്; ജാമ്യഹര്‍ജി അപക്വം- ഹൈക്കോടതി


കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യഹർജികൾ പരിഗണിച്ചത് കേസിൽ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ട്. സ്വപ്ന സുരേഷിന്റെയും പി. വേണുഗോപാലിന്റെയും മൊഴികൾ ശിവശങ് [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/high-court-on-m-sivasankar-anticipatory-bails-1.5163689

നിയമസഭ കയ്യാങ്കളി കേസ്; ജയരാജനും ജലീലും ജാമ്യം എടുത്തു


തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലിനും ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യം എടുത്തത്. നേരത്തെ, നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരും വിചാരണ കോടതിയിൽ ഹാജരായത്. 2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബ [...]

Click here to Read full Details Sources @ https://www.mathrubhumi.com/news/kerala/kt-jaleel-and-ep-jayarajan-gets-bail-in-vandalism-in-assembly-1.5163734
mathrubhumi.com  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK https://www.mathrubhumi.com/cmlink/mathrubhumi-latestnews-rssfeed-1.1184486
mathrubhumi.com  IMAGES, GIF, ANIMATED GIF, WALLPAPER, STICKER FOR WHATSAPP & FACEBOOK
Contents shared By educratsweb.com


RELATED POST

    Table of Contents

We would love to hear your thoughts, concerns or problems with anything so we can improve our website educratsweb.com ! visit https://forms.gle/jDz4fFqXuvSfQmUC9 and submit your valuable feedback.
Save this page as PDF | Recommend to your Friends

http://educratsweb(dot)com http://educratsweb.com/rss.php?id=250&title=%E0%B4%95%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%20%E0%B4%95%E0%B5%8A%E0%B4%B2%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%95%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86%20%E0%B4%AE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%20%E0%B4%95%E0%B5%8B%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%87%E0%B4%B0%E0%B4%BF%20%E0%B4%AC%E0%B4%BE%25 http://educratsweb.com educratsweb.com educratsweb